KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 440 രൂപയും താഴ്ന്നു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 45,720 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,715 രൂപയും നല്‍കേണ്ടി വരും.

ഡിസംബര്‍ നാലിന് കുത്തനെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് പടിപടിയായി ഇടിയുകയായിരുന്നു. ഡിസംബര്‍ നാലിന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ചിരുന്നു. പിന്നീട് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. എന്നാല്‍ ഇന്നലെ സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് വില 46,160 രൂപയിലെത്തിയിരുന്നു. സംസ്ഥാനത്തെ സാധാരണ വെള്ളിയുടെ വിലയും രണ്ട് രൂപ കുറഞ്ഞു. വെള്ളി ഗ്രാമിന് 78 രൂപയാണ് ഇന്നത്തെ വില. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റമില്ല. 103 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് നല്‍കേണ്ടി വരുന്നത്.