KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 54,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇന്നലെ ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചതോടെയാണ് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം.

 

മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഉള്‍പ്പെടെയുള്ള ഘടകങ്ങളെ തുടര്‍ന്ന് സ്വര്‍ണവില വീണ്ടും തിരിച്ചുകയറി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

Advertisements