KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 93,760 രൂപ

.

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്നലെ 94320 രൂപയായിരുന്നു വില. കുതിച്ചു കയറിയ വില താഴേക്ക് വന്നത് വിവാഹപ്പാർട്ടിക്കാർക്കും ആഭരണം വാങ്ങാൻ കാത്തിരുന്നവർക്കും തെല്ലൊരു ആശ്വാസം നൽകിയിട്ടുണ്ട്. ഒരു ദിവസം രണ്ട് തവണ സ്വർണവില മാറുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ചെറിയൊരു ആശങ്കയും നിലനിൽക്കുന്നുണ്ട്.

 

നവംബർ 5 ന് 89,080 രൂപയായി വില കുറഞ്ഞിരുന്നു. എന്നാൽ അല്പനേരത്തെ ആയുസ് മാത്രമേ അതിനുണ്ടായിരുന്നുള്ളു. ഒക്ടോബര്‍ മാസം സ്വർണം 97,000 രൂപയെന്ന റെക്കോഡ് വിലയിലെത്തിയിരുന്നു. പണിക്കൂലി കൂടി ചേർത്ത് അന്ന് ആഭരണ വില ഒരു ലക്ഷം കടന്നിരുന്നു.

Advertisements
Share news