ഇന്ന് സ്വര്‍ണവിലയിൽ മാറ്റമില്ല; ഒരു പവന് 73,040 രൂപ

ഇന്ന് സ്വര്‍ണവിലയിൽ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമാണ്. ഇന്നലെയാണ് സ്വര്‍ണവില 73000 കടന്നത്. വില കുതിച്ചുയരുകയാണെങ്കിലും പെരുന്നാളിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ വിപണികള്‍ സജീവമാണ്. അന്താരാഷ്ട്ര തലത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. ഔണ്‍സിന് 18 ഡോളര്‍ വര്‍ധിച്ച് 3372 ഡോളറിലാണ് നിലവില്‍ രാജ്യാന്തരതലത്തില്‍ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
