KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ മാറ്റമില്ല; പവന് 1,10,680 രൂപ

.

ഏറെ നാളുകളായി തുടരുന്ന ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ മാറ്റമില്ലാതെ തുടർന്ന് കേരളത്തിലെ സ്വർണ്ണവില. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലത്തെ പോലെ തന്നെ 1,10,680 രൂപയായി ഇന്നും തുടർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. വെള്ളിയാഴ്ചയിലെ പോലെ തന്നെ ഇന്നും അത് 13,835 രൂപയായി തുടരുന്നു.

 

എന്നാൽ ഇനിയുള്ള ദിവസങ്ങളിലെ സ്വർണവിലയിൽ ചാഞ്ചാട്ടങ്ങളെ പറ്റി ആശങ്കകൾ തുടരുകയാണ്. സമാധാന പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച് പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാവുകയാണ്. സാഹചര്യം അനുസരിച്ചു അനുരഞ്ജനത്തിനുള്ള ക്ഷണവും മറ്റു സമയങ്ങളിൽ യുദ്ധ ഭീഷണിയും മുഴക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ശൈലി സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുന്നു.

Advertisements

 

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ലോകമെങ്ങും ഊർജപ്രതിസന്ധി വർധിക്കുന്നതും ആഗോളസാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യത കൂടുന്നതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കാം.

 

Share news