സ്വർണ്ണവില; പവന് 1,12,800 രൂപയായി ഉയർന്നു
.
കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില. 2920 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 1,12,800 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്നലത്തെ വിലയായ 13,735 രൂപയിൽ നിന്നും 14,100 രൂപയിലേക്ക് കുതിച്ചു. ആഴ്ചകളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവു വന്നതും ഇറാനും അമേരിക്കയും രണ്ടാഴ്ച നീളുന്ന വെടിനിർത്തൽ പ്രഖ്യാപിച്ചതും വിപണിയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്.

എണ്ണവിലയിൽ കുറവ് വന്നതും സ്വർണവിലയിൽ കുതിച്ചു ചാട്ടത്തിനു കാരണമായി. സംഘർഷങ്ങളിൽ അയവു വന്നതോടെ നിക്ഷേപകരെ അലട്ടിയിരുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി, പണപ്പെരുപ്പം എന്നീ ആശങ്കകൾ ഏറെക്കുറെ അപ്രത്യക്ഷമായി.
Advertisements




