ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശൽ വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയിൽ അന്വേഷണം കേന്ദ്രീകരിച്ച് എസ് ഐ ടി സംഘം

.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശൽ വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയിൽ അന്വേഷണം കേന്ദ്രീകരിച്ച് എസ് ഐ ടി സംഘം. എസ് ഐ ടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ യാത്രാ വിവരം ശേഖരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും പൊലീസിന് വിവരം ലഭിച്ചു.

അതിനിടെ, ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശല്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തി. ഓഫീസില്‍ നിന്ന് ഫയലുകള്‍ ശേഖരിക്കുകയും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘം ദേവസ്വം വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ സി ഐമാരാണ് ദേവസ്വം ആസ്ഥാനത്തെത്തി പരിശോധന നടത്തിയത്.

