റെക്കോർഡ് വില പുതുക്കി സ്വർണം; പവന് 66,720 രൂപ

റെക്കോർഡ് വില പുതുക്കി സ്വർണം. ഇന്ന് 840 രൂപ വർധിച്ച് ഒരു പവന് 66,720 രൂപയായി. സ്വർണത്തിന്റെ സർവകാല റെക്കോർഡ് വിലയാണിത്. സമീപകാലത്തെങ്ങുമില്ലാത്ത വിധം ആണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചത്. ഒരു ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം പൊന്നിന് ഇന്ന് 8,340 രൂപയായി.

ഇന്നലെ 65,880 രൂപയായിരുന്നു ഒരു പവന്‍ സ്വർണത്തിന് വില. അതേസമയം, ജ്വല്ലറിയിൽ നിന്ന് ഒരു പവൻ സ്വർണം വാങ്ങാൻ 70,000 രൂപയാകും. ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍, പണിക്കൂലി കൂടി വരുന്നതിനാലാണിത്. ആഭരണത്തിന്റെ ഡിസൈന്‍ കൂടുന്നതിന് അനുസരിച്ച് പണിക്കൂലിയും വര്‍ധിക്കും.

