കടയിൽ നിന്നുകളഞ്ഞു കിട്ടിയ സ്വർണ്ണ ചെയിൻ ഉടമസ്ഥന് കൈമാറി

കൊയിലാണ്ടി: കടയിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണ്ണ ചെയിൻ ഉടമസ്ഥന് നൽകി വ്യാപാരി മാതൃകയായി. കോമത്ത് കരയിലെ വല്ലത്ത് മീത്തൽ കൃഷ്ണനാണ് തന്റെ ടയർ കടയിൽ നിന്നും ലഭിച്ച സ്വർണാഭരണം തിരിച്ചു കൊടുത്തത്. കൊരയങ്ങാട് തെരുവിലെ ഇ കെ രമേശൻന്റെതായിരുന്നു സ്വർണ്ണ ചെയിൻ. കടയിൽ ടയറിന് കാറ്റടിക്കാൻ വന്നപ്പോൾ നഷ്ടപ്പെട്ടതായിരുന്നു.

ചെയിൻ നഷ്ട്ടപ്പെട്ടതറിയാതെ ബൈക്കിൽ പോയ ആൾ തിരുവമ്പാടിയിലെത്തിയപ്പോഴാണ് ചെയിൻ നഷ്ടപ്പെട്ടതറിഞ്ഞത്. തുടർന്ന് പലരെയും വിളിച്ച് അന്വേഷിച്ച് കിട്ടുമെന്ന പ്രതീക്ഷ നഷ്ടപെട്ട ഒടുവിൽ ടയർ കടയിൽകൂടി സന്ദർശിക്കാനായി എത്തിയപ്പോഴാണ് ഉടമസ്ഥൻ ചെയിനുമായി കാത്തിരിക്കുന്ന വിവരം അറിയുന്നത്. തുടർന്ന് ആഭരണം രമേശന് കൈമാറുകയായിരുന്നു. കൃഷ്ണേട്ടന്റെ ഈ നന്മ നിറഞ്ഞ പ്രവൃത്തിയെ നാട്ടുകാർ അഭിനന്ദിച്ചു.

