KOYILANDY DIARY.COM

The Perfect News Portal

തെരുവു നായകളുടെ അക്രമത്തിൽ കടിയേറ്റ് ആടുകൾ കൊല്ലപ്പെട്ടു

പന്തിരിക്കര: തെരുവു പട്ടികൾ ആടുകളെ കടിച്ചുകൊന്നു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിൽ 8-ാം വാർഡിലെ കല്ലങ്കണ്ടി മീത്തൽ സൂപ്പിയുടെ കറവയുള്ള ആടിനെയും രണ്ട് കുട്ടികളെയുമാണ് പട്ടികൾ കൂട്ടിൽ കയറി കടിച്ച് കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ഈ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം വ്യാപകമാണ്. ഇത് സംബന്ധിച്ച് പഞ്ചായത്ത് സിക്രട്ടറിക്കും മൃഗഡോക്ടർക്കും ഉടമ പരാതി നൽകിയിട്ടുണ്ട്.

Share news