ആഗോള കൈ കഴുകൽ വാരാചരണം സമാപിച്ചു

കാപ്പാട്: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ സിൻകോ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ആഗോള കൈ കഴുകൽ വാരാചരണം സമാപനം ചേമഞ്ചേരി യു പി സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചയാത്ത് മെമ്പർ എം.പി മൊയ്‌തീൻ കോയ അധ്യക്ഷനായി.
.

.
സ്കൂൾ വിദ്യാർത്ഥികൾക്ക് കൈ കഴുകൽ പരിശീലനം തിരുവങ്ങൂർ ഗവ. ആശുപത്രിയിലെ എം എൽ എസ് പി രജിന കെ നിർവഹിച്ചു. ജെ എ ച്ച് ഐ റീജ കെ.പി ക്ലാസ്സ് എടുത്തു. പദ്ധതിയുടെ ക്യാമ്പയിൻ സ്റ്റിക്കർ പതിക്കൽ വാർഡ് മെമ്പർ വത്സല പുല്ല്യത്ത് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്
2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് അനുവദിച്ച സാനിറ്ററി നാപ്കിൻ ഇൻസിനേറ്ററിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിർവഹിച്ചു.

സ്കൂൾ തല ഹാൻഡ് വാഷ് വിതരണം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിതരണം ചെയ്തു. വാർഡ് മെമ്പർ ഷരീഫ് മാസ്റ്റർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് മൻസൂർ കളത്തിൽ, കെ.കെ ശ്രീഷു മാസ്റ്റർ, ബിജു കാവിൽ, ആസിഫ് കലാം, എസ്.കെ അബ്ദുൽ റഹീം, വി.കെ മുഹമ്മദ് റാഫി സംസാരിച്ചു.
