GLC ജിം ആൻഡ് ഫിറ്റ്നസ് സെന്റർ തുറന്നു പ്രവർത്തനമാരംഭിച്ചു
.
നടുവണ്ണൂർ: ആരോഗ്യ സംരക്ഷണത്തിന് പുത്തൻ ഉണർവ് നൽകിക്കൊണ്ട് തുരുത്തിമുക്ക് മന്ദങ്കാവിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ച GLC ജിം ആൻഡ് ഫിറ്റ്നസ് സെന്റർ പ്രവർത്തനമാരംഭിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജ പി. അധ്യക്ഷത വഹിച്ചു
നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി.
.

.
വിശിഷ്ടാതിഥികളായി ഹരിചന്ദന നടുവണ്ണൂർ (പ്രശസ്ത ടോപ്പ് സിംഗർ താരം) ബോഡി ബിൽഡിംഗ് ചാമ്പ്യൻമാരായ, ഹരി നന്ദൻ, ഹരികൃഷ്ണൻ ശ്രേയസ് (മിസ് കോഴിക്കോട് പ്രൈസ് വിന്നർ) തുടങ്ങിയവരുടെ സാനിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. ആരോഗ്യമുള്ള തലമുറയ്ക്കായി ഒരു ചുവടുവെപ്പ്
മികച്ച പരിശീലന സൗകര്യങ്ങളും അത്യാധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്ന ഈ സെന്റർ, നാട്ടുകാർക്കും കായിക പ്രേമികൾക്കും ഒരുപോലെ പ്രയോജനപ്പെടും.
.

.
ശാസ്ത്രീയമായ പരിശീലനത്തിലൂടെ ആരോഗ്യപൂർണ്ണമായ ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് ജിമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് മാനേജ്മെന്റ് ചടങ്ങിൽ വ്യക്തമാക്കി.



