പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി; ക്രിക്കറ്റ് കോച്ച് അറസ്റ്റിൽ

പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തിൽ ക്രിക്കറ്റ് കോച്ച് മനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം കെസിഎയിലെ ക്രിക്കറ്റ് കോച്ചാണ് മനു. പരിശീലനത്തിന് എത്തിയ നിരവധി പെണ്‍കുട്ടികളെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ ആറു കേസുകള്‍ കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ കേസും ചേർത്താണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
