KOYILANDY DIARY.COM

The Perfect News Portal

ഗിരീഷ് പുത്തഞ്ചേരി റോഡ് നവീകരണം: ഉള്ളിയേരി ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം

ഉള്ള്യേരി: പുത്തഞ്ചേരി കൂമുള്ളി – പുത്തഞ്ചേരി – ഒള്ളൂർ റോഡ്‌ നിർമ്മാണത്തില്‍ ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ  അനാസ്ഥയ്ക്കും ക്രമക്കേടിനുമെതിരെ ഉള്ളിയേരി മണ്ഡലം കോൺഗ്രസ്‌ 12-ാം വാർഡ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ധർണ ഉദ്ഘാടനം ചെയ്തു.  രാജൻ കക്കാട് അധ്യക്ഷത വഹിച്ചു. 
.
.
എടാടത്ത് രാഘവൻ, മണ്ഡലം പ്രസിഡണ്ട് കെ. കെ സുരേഷ്, കൃഷ്ണൻ കൂവിൽ, സതീഷ് കന്നൂർ, ഹരിദാസൻ. ടി, അനീഷ് എം.സി, സുധിൻ സുരേഷ്, ഷെമീം പുളിക്കൂൽ, രാജൻ എടക്കുടി, നാസ് മാമ്പൊയിൽ, സുജാത നമ്പൂതിരി, സജീവൻ പി.കെ. തുടങ്ങിയ നേതാക്കൾ സംസാരിച്ചു.  പി. കെ സുരേന്ദ്രൻ സ്വാഗതവും, ബാബു. സി നന്ദിയും പറഞ്ഞു.
Share news