ജിഎച്ച്എസ്എസ് പന്തലായനിയുടെ 64-ാം വാർഷികാലോഷവും യാത്രയയപ്പ് സമ്മേളനവും: സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: ജിഎച്ച്എസ്എസ് പന്തലായനിയുടെ 64-ാം വാർഷികാലോഷവും യാത്രയയപ്പ് സമ്മേളനവും വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകളുള്ള എലിമെൻ്ററി സ്കൂളായാണ് ഈ വിദ്യാലയം ജന്മമെടുത്തത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്കൂളെന്നും പന്തലായനി എൽ പി സ്കൂളെന്നും വിളിക്കപ്പെട്ട വിദ്യാലയം 1961 ൽ പെൺകുട്ടികൾക്ക് മാത്രമായുള്ള ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
.

.
വാർഷികാഘോഷത്തിൻ്റെ അനുബന്ധ പരിപാടികളായി ജനുവരി 30ന് ടീം ചെസ് ചാമ്പ്യൻഷിപ്പും ഫെബ്രുവരി 2ന് LSS – USS മാതൃക പരീക്ഷയും നടത്തുന്നുണ്ട്. ഫെബ്രുവരി 13ന് നടക്കുന്ന വാർഷികാഘോഷത്തിൻ്റെ ഭാഗമായിപൂർവ്വ അധ്യാപക സംഗമവും വിദ്യാർത്ഥി സംഗമവും സംഘടിപ്പിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
സ്വാഗത സംഘ രൂപീകരണ യോഗം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
.

.
വാർഡ് കൗൺസിലർ പ്രജിഷ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് പി.എം ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലറർ വൈശാഖ്, SSG അംഗങ്ങളായ അൻസാർ കൊല്ലം, രഘുനാഥ്, എം എം ചന്ദ്രൻ മാസ്റ്റർ, പൂർവ്വ അധ്യാപക ഫോറം ചെയർമാനായ ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡണ്ടായ പ്രമോദ് രാരോത്ത്, എം പി.ടി എ പ്രസിഡണ്ടായ ജെസ്സി, പ്രധാനധ്യാപിക സഫിയ സി.പി, ശ്രീജിത്ത് കെ.കെ, ബാജിത്ത് സി.വി, രാഗേഷ് കുമാർ എന്നിവർ സംസാരിച്ചു. പി എം ബിജു ചെയർമാനും പ്രിൻസിപ്പൽ ബീന ടീച്ചർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
