KOYILANDY DIARY.COM

The Perfect News Portal

ജനറൽ ബോഡിയും അനുമോദന സദസ്സും സംഘടിപ്പിച്ചു

കൊയിലാണ്ടി: സഹൃദയ റസിഡൻസ് അസോസിയേഷൻ, പന്തലായനി വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ  അനുമോദിച്ചു. സിനിമാ സീരിയൽ താരം ഷിജിത്ത് മണവാളൻ ഉപഹാര സമർപ്പണം നടത്തി. പന്തലായനി സാംസ്കാരിക നിലയത്തിൽ ചേർന്ന ജനറൽ ബോഡിയിൽ അസോസിയേഷൻ പ്രസിഡണ്ട് ജിസ്ന അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ അമ്പാടി, ആൻസൺ ജേക്കബ്ബ്, രേഖ. വി.കെ, ഷിജിത്ത് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി നിജുലാൽ സ്വാഗതം പറഞ്ഞു.

Share news