KOYILANDY DIARY.COM

The Perfect News Portal

ജന്റർ അവബോധ ക്ലാസ് നടത്തി

.

കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസിൻ്റെ നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം 2025ന്റെ ഭാഗമായി കൂമന്തോട്‌ നഗറിൽ ജന്റർ അവബോധ ക്ലാസ് നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വി.കെ. രേഖ അദ്ധ്യക്ഷത വഹിച്ചു.

പ്രസ്തുത പരിപാടിയിൽ കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ അമിത ക്ലാസെടുത്തു. തുടർന്ന് കുട്ടികളുടെ അനുഭവ കുറിപ്പ് പങ്കുവെക്കലും, മത്സരങ്ങളും സമ്മാനദാനവും നടത്തി. നഗരസഭയിലെ Sc പ്രമോട്ടർ ശ്രിബിന സ്വാഗതവും പ്രമോട്ടർ ജിഷ്ണ നന്ദിയും പറഞ്ഞു.

Advertisements
Share news