KOYILANDY DIARY.COM

The Perfect News Portal

ഗസറ്റഡ് ഓഫീസർമാർ കൊയിലാണ്ടി താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗസറ്റഡ് ഓഫീസർമാർ കൊയിലാണ്ടി താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾ തിരുത്തുക. ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്. സമരം കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം വിനോദ് കുമാർ ടി ഒ ഉദ്ഘാടനം ചെയ്തു. ഡോ: കെ ഷാജി അധ്യക്ഷനായിരുന്നു.

FSETO താലൂക്ക് സെക്രട്ടറി ജിതേഷ് ശ്രീധർ സംസാരിച്ചു. ഹബി സി എച്ച് സ്വാഗതം പറഞ്ഞു. കെ വി ലേഖ, കെ സുരേഷ്, ഷാജി, എം സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.

Share news