സമാധാനത്തിനരികെ ഗാസ: ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ ധാരണയിലെത്തി; സ്ഥിരീകരിച്ച് ട്രംപ്

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സമാധാന പദ്ധതിയുടെ “ആദ്യ ഘട്ടം” അംഗീകരിച്ചുവെന്ന് ട്രംപ് പ്രഖ്യാപിച്ചു.

എല്ലാ ബന്ദികളെയും വളരെ പെട്ടെന്ന് തന്നെ മോചിപ്പിക്കുമെന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ ശാശ്വതമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് നടക്കുമെന്നും ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. യു എസ് മുന്നോട്ടു വെച്ച 20 ഇന സമാധാന പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇസ്രയേലും ഹമാസും അംഗീകരിച്ചത്.

തൻ്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്. ഈ ആഴ്‌ച ഈജിപ്ത് സന്ദർശിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തൽ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിൻ്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജറീദ് കഷ്നർ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്തിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

