ഗായത്രി കോളേജ് നടുവണ്ണൂർ ഉന്നത വിജയികളെ അനുമോദിച്ചു

നടുവണ്ണൂർ: ഉന്നത വിജയികളെ അനുമോദിച്ചു. ഗായത്രി കോളേജ് നടുവണ്ണൂർ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, കേരള കാർഷിക സർവ്വകലാശാലയിൽ സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥി ഡോ. ബി. ബീന, ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ് രംഗത്ത് ഏറെ അംഗീകാരങ്ങൾ നേടിയ പൂർവ്വ വിദ്യാർത്ഥി ജിജിൻ മോഹനെയും അനുമോദിച്ചു.

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രി. ടി.പി ദാമോദരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ. സജീവൻ മക്കാട്ട് അധ്യക്ഷത വഹിച്ചു. ഉന്നത ഗ്രേഡ് ജേതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമുള്ള ഉപഹാരം ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിഎം. ശശി നിർവ്വഹിച്ചു.

ഗ്രാമപാഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി. സി. സുരേന്ദ്രൻ മാസ്റ്റർ, വാകയാട് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശേരി, ഒ.എം കൃഷ്ണകുമാർ അഷറഫ് പുതിയപ്പുറം, എ.പി. ഷാജി, ജിജീഷ് മോൻ, എം.കെ.പരീത് മാസ്റ്റർ, കാസിം മാസ്റ്റർ, വസന്തൻ മാസ്റ്റർ, കോളജ് പ്രിൻസിപ്പാൾ ഇ. കെ. ആനന്ദൻ, തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് സിനിമ – സീരിയൽ കോമഡി ആർട്ടിസ്റ്റും പൂർവ്വ വിദ്യാർത്ഥിയുമായ മഹേഷ് അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
