പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഏഴ് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പുതിയങ്ങാടി: കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ഇതര സംസ്ഥാന തൊഴിലാളികളാണ്. പുതിയങ്ങാടി ബസ് സ്റ്റാൻഡിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.

രാവിലെ ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടയിൽ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഒറീസ സ്വദേശികളായ ഏഴ് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നാല് പേർ നിലവിൽ ചികിത്സയിലാണ്. നിസാര പരിക്കേറ്റ മൂന്ന് പേർക്ക് പ്രാഥമിക ചികിത്സ നൽകി. ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോര്‍ച്ചയാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.

