KOYILANDY DIARY.COM

The Perfect News Portal

മാലിന്യം ഉടൻ നീക്കംചെയ്യണം: നഗരസഭാധികൃതർക്ക് നിവേദനം കൈമാറി

മാലിന്യം നീക്കംചെയ്യണം.. കൊയിലാണ്ടി നഗരസഭയിലെ 32-ാം വാർഡിൽ മേൽപ്പാലത്തിന് സമീപം നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ സിക്രട്ടറി, ചെയർപേഴ്സൺ, വൈസ് ചെയർമാൻ. എന്നിവർക്ക് പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ നിവേദനം കൈമാറി. നേരത്തെ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തിതിനെതുടർന്നാണ് വീണ്ടും പരാതി നൽകാൻ തീരുമാനിച്ചത്.

അസോസിയേഷൻ ഭാരവാഹികളായ വാർഡ് കൗൺസിലർ എ. ലളിത അസോസിയേഷൻ സെക്രട്ടറി സി.കെ ജയദേവൻ, പ്രസിഡണ്ട് ടി.കെ. മോഹനനൻ ട്രഷറർ എം.എം. ശ്രീധരൻ, തേജ ചന്ദ്രൻ, കെ.വി. അശോകൻ, അമൂല്യൻ, സഹദേവൻ എന്നിവർ  സംബന്ധിച്ചു.

Share news