ലോറികളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘം പോലീസ് കസ്റ്റഡിയില്‍

കൊയിലാണ്ടി: വഗാഡ് കമ്പനിയുടെ ലോറികളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച 5 അംഗ സംഘം കൊയിലാണ്ടി പോലീസ് കസ്റ്റഡിയില്‍. കിഴൂർ ചെരിച്ചിൽ താഴെ വീട്, അബ്ദുൾ സലാമിന്റെ മകന് സഹീർ (20), തിക്കോടി നാഗപറമ്പിൽ വീട് കുഞ്ഞുമുഹമ്മദിന്റെ മകന് ഷാമിൽ (21), തിക്കോട് കോറോത്ത് വീട് അഷറഫിന്റെ മകന് മുഹമ്മദ് ജിയാദ് (25), കീഴൂര്‍ മനയത്ത്താഴെ വീട് അയിനാറിന്റെ മകന് മുഹമ്മദ് ജാബിര്‍ (20), കോടിക്കല്‍ മന്നത്ത് വീട് അബ്ദുള്‍ സമദിന്റെ മകന് മുഹമ്മദ് ഹിദാഷ് (19) എന്നിവരാണ് കസ്റ്റഡിയിലായത്.
.

ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന വഗാഡ് കമ്പനിയുടെ നന്തിയിലെ യാർഡിൽ നിർത്തിയിട്ട മൂന്ന് ലോറികളിൽ നിന്നായി 5 ബാറ്ററികൾ കഴിഞ്ഞ ദിവസം മോഷ്ടിച്ച സംഭവത്തിലാണ് പ്രതികള്‍ പോലീസ് കസ്റ്റഡിയിലായിട്ടുള്ളത്. വൈകീട്ട് 6 മണിക്കും പുലച്ചെ 2 മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് മനസിലാക്കുന്നു. സമീപത്തുള്ള സിസിടിവി പരിശോധിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.
