ഗാന്ധി ശിൽപം അനാഛാദനം ചെയ്തു

പേരാമ്പ്ര വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗാന്ധി ശിൽപം അനാഛാദനം ചെയ്തു. ശില്പി ഗുരുകുലം ബാബു നിർമ്മിച്ച ഗാന്ധി ശില്പം അനാഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി. രാജശ്രീ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ബൈജു ആവള മുഖ്യ അതിഥിയായി.

പി.എം. രാഘവൻ, കെ.കെ. ഗംഗാധരൻ മാസ്റ്റർ, SMC ചെയർമാൻ രജീഷ് എം. സ്റ്റാഫ് പ്രതിനിധി അഷറഫ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.ഡി. ജയൻ സ്വാഗതവും PTA പ്രസിഡണ്ട് പി സന്തോഷ് നന്ദി പറഞ്ഞു.

