പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഗാനാമൃതം അവതരിപ്പിച്ചു
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഗാനാമൃതം അവതരിപ്പിച്ചു. അഞ്ചാം ദിവസം ശ്രീ ദുർഗ്ഗാ കലാക്ഷേത്രം, പൊയിൽക്കാവ് നേതൃത്വത്തിലാണ് ഗാനാമൃതം അവതരിപ്പിച്ചത്. പ്രസാദ് എം, അഭിലാഷ് വെറ്റിലപ്പാറ, അശ്വതി ചന്ദ്രൻ, നന്ദിതമോഹൻ, ഭദ്രാനായർ എന്നിവർ ആലാപനം നടത്തി.

പക്കമേളമൊരുക്കിയവർ ഹാർമോണിയം അച്ചുതൻ ചേമഞ്ചേരി, കീബോർഡ് മോഹൻ വാകയാട്, തബല പുരുഷോത്തമൻ ഉള്ളിയേരി, ടാംമ്പരിൻ വിഷ്ണു എം.
