ലോയേഴ്സ് യൂണിയൻ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകി

കൊയിലാണ്ടി: വയനാട് ദുരന്ത മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോയേഴ്സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച ഫണ്ട് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ. സത്യൻ ഏറ്റുവാങ്ങി. അഡ്വ. എൻ ചന്ദ്രശേഖരൻ അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി അഡ്വ പി പ്രശാന്ത്, അഡ്വ. പി. ജതിൻ, അഡ്വ. നിമിഷ എന്നിവർ സംസാരിച്ചു.
