KOYILANDY DIARY.COM

The Perfect News Portal

എഫ് എസ് ഇ ടി ഒ കാൽനട പ്രചരണ ജാഥ ഇന്ന് കൊയിലാണ്ടിയിൽ സമാപിക്കും

കൊയിലാണ്ടി: കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തെ തകർക്കുന്ന കേന്ദ്ര നടപടികൾ അവസാനിപ്പിക്കുക മുതലായ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ഒക്ടോബർ 29, 30, 31 തീയതികളിൽ നടത്തുന്ന കൊയിലാണ്ടി മേഖല കാൽനട പ്രചരണ ജാഥ ഇന്ന് സമാപിക്കും.

29 ന് പര്യടനം തിരുവങ്ങൂരിൽ നിന്ന് ആരംഭിച്ച ജാഥ ഇന്ന് വൈകീട്ട് 5 മണിക്ക് കൊയിലാണ്ടിയിൽ സമാപിക്കും. കെ എസ് ടി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി പി രാജീവൻ ക്യാപ്റ്റനും, കേരള എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് വി വിനീജ വൈസ് ക്യാപ്റ്റനും, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി ജിതേഷ് ശ്രീധർ മാനേജരുമായിട്ടുള്ള ജാഥയാണ് കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പതിമൂന്ന് കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്നത്.

പൂക്കാട്, കാഞ്ഞിലശ്ശേരി, പൊയിൽക്കാവ്, ചെങ്ങോട്ടുകാവ് കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കൊയിലാണ്ടിയിൽ സമാപിക്കും. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ സമാപനം ഉദ്ഘാടനം ചെയ്യും.

Advertisements
Share news