സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി കൃഷിഭവന്റെയും, തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെയും സഹകരണത്തോടെ കൊയിലാണ്ടി അഗ്രിക്കൾച്ചറിസ്റ്റസ് & വർക്കേഴ്സ് ഡവലപ്പ്മെന്റ് & വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കർഷകസേവാകേന്ദ്രം സംഘടിപ്പിക്കുന്ന സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് പ്രസിഡണ്ട് കെ കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. പി മുത്തുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

സീനിയർ സയന്റിഫിക് അസിസ്റ്റന്റ് ശിവിഷ കെ, സെക്രട്ടറി രേഷ്മ കെ. ആർ, ടി.പി. കൃഷ്ണൻ, ബാബു മാസ്റ്റർ ഇടക്കുടി, തങ്കമണി ചൈത്രം, സജിനി എം. എം. എന്നിവർ സംസാരിച്ചു. ഇ അശോകൻ സ്വാഗതം പറഞ്ഞു.

