റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ്
കൊയിലാണ്ടി: റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പും കൊയിലാണ്ടി വീട്രസ്റ്റ് കണ്ണ് പരിശോധന കേന്ദ്രവും സംയുക്തമായി ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും വേണ്ടി സൗജന്യ കനേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി സബ് ആർ.ടി. ഓഫിസിനു സമീപം സംഘടിപ്പിച്ച പരിപാടിയിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
.

ക്യാമ്പിന്റെ ഉദ്ഘാടനം കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ പ്രജീഷ് എം.കെ നിർവഹിച്ചു. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിൽ ഡ്രൈവർമാരുടെ കാഴ്ചശേഷിക്ക് നിർണായക പങ്കുണ്ടെന്നും, സമയബന്ധിതമായ കണ്ണുപരിശോധന സുരക്ഷിതമായ ഡ്രൈവിങ്ങിന് അനിവാര്യമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
.

പരിപാടിയിൽ അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർ രാജീവൻ സി.കെ സ്വാഗതപ്രസംഗം നടത്തി. ധനേഷ് കെ.എം, സബീർ മുഹമ്മദ് സി.പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡോക്ടർ അനുഷ്ക, ചന്ദ്രു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കണ്ണുപരിശോധനയിൽ കാഴ്ചശക്തി പരിശോധന, റിഫ്രാക്ഷൻ പരിശോധന തുടങ്ങിയവ ഉൾപ്പെടുത്തി. ആവശ്യമായവർക്ക് തുടർ ചികിത്സക്കും ഉപദേശങ്ങളും നൽകി.



