സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് നടത്തി

ചേമഞ്ചേരി: വായനാപക്ഷാചരണം 2025 ൻ്റെ പരിപാടികളുടെ ഭാഗമായി കൊളക്കാട് എകെജി സ്മാരക വായനശാല ഐ വി ദാസ് അനുസ്മരണവും സൗജന്യ തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിൻ്റെയും തിരുവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പ് നടന്നത്. കൊളക്കാട് ഹൈടെക് അംഗൻവാടിയിൽ നടന്ന പരിപാടി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എ. എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷീബ കെ.ജെ. മുഖ്യ ഭാഷണം നടത്തി.

ഹെൽത്ത് ഇൻസ്പെക്റ്റർ സജീഷ് സി. വി, വാർഡ് മെമ്പർ ലതിക, വായനശാല പ്രവർത്തകൻ ശശിധരൻ ചെറൂറ്, ഡോ. ചിത്ര, ഹെൽത്ത് സൂപ്പർ വൈസർ എസ് ഹരി എന്നിവർ ആശംസ നേർന്നു സംസാരിച്ചു. 80 പേർ നേത്ര പരിശോധനയ്ക്ക് എത്തിച്ചേർന്നു. സെക്രട്ടറി മുരളീധരൻ സ്വാഗതവും ജെ. എച്ച്. ഐ ലിൻസൺ ജോസഫ് നന്ദിയും പറഞ്ഞു.
