KOYILANDY DIARY.COM

The Perfect News Portal

വി ട്രസ്റ്റ്‌ ഒരുക്കുന്ന സൗജന്യ കരിയർ ഗൈഡൻസ് പ്രോഗ്രാം ജൂൺ 30ന്

കൊയിലാണ്ടി: പത്താം ക്ലാസിനു ശേഷമുള്ള വിദ്യാർത്ഥികൾക്കായി കൊയിലാണ്ടി വി ട്രസ്റ്റ്‌ ഐ ഹോസ്പിറ്റലും, അക്കാദമിയും ചേർന്ന് നടത്തുന്ന സൗജന്യ കരിയർ ഗൈഡൻസ് പ്രോഗ്രാം ജൂൺ 30 ഞാറാഴ്ച നടക്കും. കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് രാവിലെ 9:30ന് നടക്കുന്ന പരിപാടി കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ ഉത്ഘാടനം നിർവഹിക്കുന്നു.
തുടർന്ന് മെഡിക്കൽ, പാര മെഡിക്കൽ, എഞ്ചിനിയറിങ്ങ് കോഴ്‌സുകൾ മറ്റു തൊഴിൽ അവസരങ്ങൾ എന്നിവയെ കുറിച്ച് കരിയർ ഗുരു എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും കരിയർ കൗൺസിലറും പ്രമുഖ ട്രൈനറും ആയ എം എസ് ജലീൽ  സംസാരിക്കുന്നു.
കൂടാതെ അക്കാദമിയുടെ പാരാമെഡിക്കൽ കോഴ്‌സിൽ സ്പോട്ട് അഡ്മിഷൻ ചെയ്യുന്നവർക്ക് കോഴ്സ് ഫീ യിൽ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ക്ലാസ്സിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വിളിക്കുക. 9061080522, 9605080522
Share news