വനിതകൾക്കായുള്ള സൗജന്യ ദശദിന ഡ്രസ് മെറ്റീരിയൽസ് കട്ടിങ്ങ് ക്ലാസ് സമാപിച്ചു
ബാലുശ്ശേരി ഗ്രാമപഞ്ചായത്തും ജാസ്മിൻ ആർട്സ് ബാലുശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച വനിതകൾക്കായുള്ള സൗജന്യ ദശദിന ഡ്രസ് മെറ്റീരിയൽസ് കട്ടിങ്ങ് ക്ലാസ് സമാപിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി സമാപനം ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

അമ്പ്രലാ സ്കേർട്ട്, 3 തരം ചുരിദാറുകൾ, പൈജാമ, പെറ്റിക്കോട്ട്, നൈറ്റി, 3 തരം ബ്ളൗസ് എന്നിവയുടെ കട്ടിങ്ങ് ആണ് പത്ത് ദിവസങ്ങളിലായി പരിശീലിപ്പിച്ചത്. ഇതേ വേദിയിൽ തന്നെ “തേങ്ങ ” എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് മികച്ച നടനുള്ള അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മെയ്ക്കേഴ്സ് & ആർട്ടിസ്റ്റ്സിൻ്റെ (ASMMA) അവാർഡ് നേടിയ ദിലീപ് ഹരിതത്തെയും, കുട നിർമ്മാണ രംഗത്ത് മികവ് തെളിയിച്ച വിനോദിനി. കെ.കെ. എന്നിവരെയും അനുമോദിച്ചു.

ചടങ്ങിൽ പ്രകാശ് കരുമല, മോഹനൻ. എ.പി, അസ്സൈനാർ എമ്മച്ചംകണ്ടി, ഹരീഷ് നന്ദനം, ഹരീഷ് കുമാർ കല്ലായി, ടി.കെ. സുരേഷ് കുമാർ, വിനോദ ചന്ദ്രൻ എന്നിവർ സംസാരിച്ചു.



