കോട്ടയത്ത് ഫ്രാൻസിസ് ജോർജ് യു ഡി എഫ് സ്ഥാനാർത്ഥി

കോട്ടയം: കോട്ടയം ലോക്സഭ സീറ്റിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 1999ലും 2004ലും ഇടുക്കി ലോകസഭാ മണ്ഡലത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് വിജയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് എം പ്രതിനിധിയും നിലവിലെ എംപിയുമായ തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി.
