മാനിറച്ചിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർ വനംവകുപ്പിന്റെ പിടിയിൽ
.
വയനാട് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മാനിറച്ചിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പുൽപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി റെജി പുളിക്കുനെൽ, പുൽപ്പള്ളി സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് എൽദോസ്, ബിജു പാറക്കൽ, സിബി പി. എസ് എന്നിവരാണ് പിടിയിലായത്.




