KOYILANDY DIARY.COM

The Perfect News Portal

ഹൃദയാഘാതത്തിന് പിന്നിൽ പ്രധാനമായും നാല് കാരണങ്ങൾ; മുന്നറിയിപ്പ് നൽകി പഠനം

.

ഹൃദ്രോഗം എന്നത് ഇന്ത്യയിലെ ആളുകൾക്ക് ഉണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. ഏകദേശം 50% വർധനവാണ് 2014 – 2019 വർഷങ്ങൾക്കിടയിൽ മാത്രം ഹൃദയാഘാത കേസുകളിൽ ഉണ്ടായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്താണ് ഹൃദയാഘാത കേസുകൾ വർധിക്കുന്നതിനുള്ള കാരണം?

 

പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗാവസ്ഥകൾ ഇന്ത്യയിൽ വർധിക്കുന്നതും. മാറുന്ന ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം മുതലായവയുമാണ് ഇതിന് കാരണമായി ആരോഗ്യ വിദഗ്ദർ പ്രധാനമായും ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ. നാല് ലക്ഷണങ്ങളാണ് പ്രധാനമായും 99 ശതമാനം ഹൃദ്രോഗ കേസുകൾക്കും പിന്നിൽ എന്നാണ് ഇപ്പോൾ പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തത്തിലെ പഞ്ചസാര, പുകയില ഉപയോഗം എന്നിവയാണ് ആ പ്രധാന നാല് കാരണങ്ങൾ.

Advertisements

 

ഉയർന്ന രക്തസമ്മർദ്ദമാണ് ഹൃദയാഘാതം, പക്ഷാഘാതം മുതലായവ സംഭവിക്കുന്ന രോഗികളിൽ 93 ശതമാനത്തിലധികം പേരിലും വില്ലനായി മാറിയിരിക്കുന്നത് എന്ന പഠനവും പുറത്തെത്തിയിട്ടുണ്ട്. 90 ലക്ഷത്തിലധികം ഡാറ്റ പരിശോധിച്ച് ഗവേഷകർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

Share news