കൊയിലാണ്ടി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ഇന്ന്
കൊയിലാണ്ടി: കൊയിലാണ്ടി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ഇന്ന് 4 മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകിവരുന്ന കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കാണ് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആകുന്നത്. അത്യാധുനിക സൗകര്യങ്ങളും അതിനൂതന ചികിത്സാ രീതികളും ട്രോമാ കെയർ സംവിധാനവും ഇവിടെ ഒരുക്കുന്നുണ്ട്. കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
.

.
ചടങ്ങിൽ വടകര എം. പി. ഷാഫി പറമ്പിൽ മുഖ്യാതിഥിയാകും എം എൽ എ മാരായ കാനത്തിൽ ജമീല, ടി. പി രാമകൃഷ്ണൻ, കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, മുൻ എം.എൽ.എ കെ. ദാസൻ എന്നിവരോടൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.



