കൊയിലാണ്ടി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കെട്ടിടത്തിന് തറക്കല്ലിട്ടു
വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആകുന്നു. അത്യാധുനിക സൗകര്യങ്ങളും അതിനൂതന ചികിത്സാ രീതികളും ട്രോമാകെയറും ഉൾപെടുന്ന കൊയിലാണ്ടി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ ശിലാസ്ഥാപനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ രനീഷ്. പി. കെ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കേപാട്ട്, വൈസ് ചെയർമാൻ അഡ്വ . കെ. സത്യൻ, വി പി ഇബ്രാഹിം കുട്ടി, വൈശാഖ് കെകെ, അസീസ് മാസ്റ്റർ, മുൻ എം.എൽ.എ കെ. ദാസൻ, ടി.കെ ചന്ദ്രൻ മാസ്റ്റർ, മുരളി തോറോത്ത്, ഇ.കെ. അജിത് മാസ്റ്റർ, കെ.എം രാജീവൻ, പി വി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. ഹോസ്പിറ്റൽ ഡയറക്ടർ രവീന്ദ്രൻ സ്വാഗതവും ഡയറക്ടർ ബിജു പി പി നന്ദിയും പറഞ്ഞു. തുടർന്ന് കൊയിലാണ്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ജീവനക്കാരും കുടുംബങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.




