മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു
.
മുൻ എംഎൽഎയും കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന പി എം മാത്യു (75) അന്തരിച്ചു. 1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎൽഎയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭൗതിക ശരീരം കടുത്തുരുത്തി അരുണാശ്ശേരിയിലെ വസതിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് എത്തിക്കും. സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് വസതിയിൽ നടക്കും. തുടർന്ന് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ചിൽ അന്ത്യകർമ്മങ്ങൾ നടക്കും. ഭാര്യ കുസുമം മാത്യു. മൂന്ന് മക്കളുണ്ട്.
Advertisements




