കെ പി കേശവമേനോൻ പുരസ്കാരം മുൻ മന്ത്രി എ കെ ബാലന് നവംബര്‍ 9ന് സമ്മാനിക്കും
.
പാലക്കാട് തരൂർ കെ പി കേശവമേനോൻ സ്മാരക ട്രസ്റ്റിൻ്റെ വിശിഷ്ട വ്യക്തികൾക്കുള്ള കെ പി കേശവമേനോൻ പുരസ്കാരം മുൻ മന്ത്രി എ കെ ബാലന് സമ്മാനിക്കുമെന്ന് ജൂറി വൈസ് ചെയർമാൻ ഡോ. പി മുരളി വാർത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം അറിയിച്ചത്. 25000 രൂപയും ഫലകവും കീർത്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

കെ പി കേശവമേനോൻ്റെ 47-ാം ചരമവാർഷിക ദിനമായ നവംബർ ഒമ്പതിന് ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം എ കെ ബാലന് സമ്മാനിക്കും. പരിപാടിയുടെ ഭദ്രദീപം തെളിയിക്കലും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കുന്നതായിരിക്കും.

പി പി സുമോദ് എംഎൽഎ പരിപാടിയില്‍ അധ്യക്ഷനാകും. ജൂറി ചെയർമാൻ മുണ്ടൂർ സേതുമാധവൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. മുൻ ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള പരിപാടിയുടെ വിശിഷ്ടാതിഥിയാകും.




