KOYILANDY DIARY

The Perfect News Portal

മുൻ ഇന്ത്യൻ ഫുട്ബോൾ താരം ടി കെ ചാത്തുണ്ണി അന്തരിച്ചു

തൃശൂർ: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി (79) അന്തരിച്ചു. അർബുദ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്.

ടീമിന്റെ പ്രതിരോധനിരയിലെ പ്രധാന പോരാളിയായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, ഡെംപോ ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 1979-ൽ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായി. ഫുട്ബോൾ മൈ സോൾ ആണ് ആത്മകഥ.