മുൻ സിപിഐഎം നേതാവ് പുളിയന്താർ കുനി കെ.വി. രാഘവൻ്റെ (82) നിര്യാണത്തിൽ അനുശോചിച്ചു
നന്തി ബസാർ: മുൻ സിപിഐഎം നേതാവ് പുളിയന്താർ കുനി കെ.വി. രാഘവൻ്റെ (82) നിര്യാണത്തിൽ നന്തി ടൗണിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന യോഗവും ചേർന്നു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷനായി. സി.പി.ഐ.എം. ഏരിയ കമ്മറ്റി അംഗം എ.കെ. ഷൈജു അനുശോചന പ്രമേയം അവതരിപ്പിച്ചു.
.

.
പപ്പൻ മൂടാടി, ചേനോത്ത് ഭാസ്കരൻ, എൻ.വി.എം. സത്യൻ, ടി.കെ. നാസർ, വി.എം. വിനോദൻ, സിറാജ് മുത്തായം, റസൽ നന്തി, സി. ഗോപാലൻ, പവിത്രൻ ആതിര, കാളിയേരി മൊയ്തു എന്നിവർ സംസാരിച്ചു. വി.വി. സുരേഷ് സ്വാഗതവും സുനിൽ അക്കമ്പത്ത് നന്ദിയും പറഞ്ഞു.



