മുന്‍ സിപിഐ(എം) നേതാവ് കെ.വി. രാഘവന്‍ (82) നിര്യാതനായി
നന്തി ബസാർ: മുന്‍ സിപിഐ(എം) നേതാവ് പുളിയന്താർകുനി, കാട്ടിലവളപ്പിൽ കെ.വി. രാഘവൻ (82) നിര്യാതനായി. സംസ്ക്കാരം: വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. സിപിഐ(എം) കൊയിലാണ്ടി, പയ്യോളി ഏരീയ കമ്മിറ്റി അംഗം, മൂടാടി ലോക്കൽ സെക്രട്ടറി, ചുമട്ട്തൊഴിലാളി യൂനിയൻ സി.ഐ.ടി യു മുൻ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, മൂടാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഇപ്പോൾ സി.പി.ഐ (എം) കടൂർ ബ്രാഞ്ച് അംഗമായും, മൂടാടി ലേബർ കോൺട്രാക്ട് കോ – ഒപ്പററ്റീവ് ഡയരക്ടർ ബോർഡ് അംഗമായും, ദീർഘകാലമായി ദേശാഭിമാനി നന്തി ടൗൺ ഏജന്റായും പ്രവർത്തിച്ചു വരുന്നു. ഭാര്യ: ദേവി, മക്കൾ: പ്രസീത, പ്രകാശൻ, പ്രബീഷ് (മൂടാടി സർവ്വീസ് സഹകരണബാങ്ക്), സി.പി.ഐ.(എം) മുചുകുന്ന് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, മരുമക്കൾ:രമേശൻ (റിട്ട: കെ.എസ്.ഇ.ബി), ഹിൽ ബസാർ, പ്രബിത (കാവ്യ ഗ്യാസ് നന്തി ), രജിത (മുചുകുന്ന് )




