വടകര മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. കെ. രഘുനാഥ് അന്തരിച്ചു
വടകര മുൻ മുനിസിപ്പൽ ചെയർമാൻ കോറോത്ത് അഡ്വ. കെ. രഘുനാഥ് (89) അന്തരിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ പ്രസിഡണ്ട്, വടകര ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: രാജി ലക്ഷ്മി. മക്കള്‍: ഡോ. സ്‌മേര (സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍), പരേതയായ സരിത. മരുമകന്‍: ഡോ. വിനോദ് (മിംസ് ഹോസ്പിറ്റല്‍). സഹോദരങ്ങള്‍: പരേതരായ ലക്ഷ്മി, പത്മനാഭന്‍, ചന്ദ്രി ബാലകൃഷ്ണന്‍, വിശ്വനാഥന്‍, ശാന്ത ബാലകൃഷ്ണന്‍. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന്.
