വൈദ്യുതിബിൽ അടയ്ക്കാൻ മറന്നോ? ആശങ്ക വേണ്ട, ഇ – നാച്ച് സൗകര്യം ഉപയോഗപ്പെടുത്താം
.
വൈദ്യുതിബിൽ അടയ്ക്കാൻ മറന്നുപോവുന്നവർ കുറവല്ല. ചിലപ്പോൾ പിഴ സഹിതമായിരിക്കും ബില്ല് അടക്കേണ്ടി വരുക. അല്ലെങ്കിൽ കെ എസ് ഇ ബി അധികൃതർ കണക്ഷൻ വിച്ഛേദിക്കാൻ വരുമ്പോൾ ആയിരിക്കും, ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ഇ – നാച് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ബിൽ തയ്യാറാക്കി അഞ്ചാം ദിവസം ബിൽ തുക ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് കെഎസ്ഇബിയിലേക്ക് ഈടാക്കുന്ന സംവിധാനം നിലവിൽ വന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.




