KOYILANDY DIARY.COM

The Perfect News Portal

വ്യാജസ്വർണ്ണം വിൽക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കോഴിക്കോട് : മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കസ്റ്റിഡിയിൽ. മധ്യപ്രദേശ് സ്വദേശി ഹരി ബഗൽ (54), ഇയാളുടെ മകൻ റാം ബഗൽ (34) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. പെരുമണ്ണ സ്വദേശിയായ നിഹാലിന്റെ പലചരക്കുകടയിൽ സ്ഥിരമായി സാധനങ്ങൾ വാങ്ങിയ്ക്കാൻ വരാറുള്ള രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികാളായ പ്രതികൾ സാമ്പത്തിക ബുദ്ധിമുട്ടിലാണന്നും, തങ്ങളുടെ കൈവശമുള്ള സ്വർണ്ണ മുത്തുകൾ വിറ്റുതരണമെന്നും പറയുകയായിരുന്നു.
ആയതു പ്രകാരം പ്രതികൾ ഒരു സ്വർണ്ണമുത്ത് കടക്കാരന് നൽകുകയും കടക്കാരൻ അത് പരിശോധിച്ചതിൽ നിന്നും സ്വർണ്ണമാണെന്ന് മനസ്സിലാക്കി പ്രതികളോട് ബാക്കിയുള്ള സ്വർണ്ണമുത്തുകൾ കൂടി കൊണ്ടുവരുവാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രതികൾ നാല് സ്വർണ്ണമുത്തുകൾ കൂടി കടക്കാരന് കൊടുക്കുകയും, കടക്കാരൻ അത് ജ്വല്ലറിയിൽ  കൊണ്ടുപോയി പരിശോധിച്ചതിന് ശേഷം പണം തരാം എന്ന് പ്രതികളോട് പറയുകയും, സ്വർണ്ണം പരിശോധിക്കാനായി കടക്കാരൻ പോയസമയത്ത് പ്രതികൾ മുങ്ങുകയായിരുന്നു.
സ്വർണ്ണമുത്തുകൾ വ്യാജമാണെന്ന് മനസ്സിലാക്കിയ കടക്കാരൻ ഉടനെ  പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പന്തീരാങ്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും സമീപ പ്രദേശങ്ങളിലെ  സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികളെകുറിച്ച് മനസ്സിലാക്കുകയും പ്രതികളെ പെരുമണ്ണ കോട്ടായിതാഴത്തു വെച്ച് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജുവിന്റെ നിർദേശപ്രകാരം SI മാരായ ജോസ്.വി.ഡിക്രൂസ്, മഹേഷ്, SCPO രതീഷ്, CPO മാരായ സുബീഷ്, ബഷീർ എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ എടുത്തത്.
പ്രതികൾ സമാന രീതിയിലുള്ള തട്ടിപ്പ് മറ്റെവിടെയെങ്കിലും നടത്തിയിട്ടുണ്ടോ എന്നും, പ്രതികൾക്ക് എവിടെനിന്നാണ് വ്യജ സ്വർണ്ണ മുത്തുകൾ ലഭിച്ചതെന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
Share news