കുന്ദമംഗലത്ത് 5 ബോട്ടിൽ വിദേശ മദ്യവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

കുന്ദമംഗലം: കുന്ദമംഗലത്ത് 5 ബോട്ടിൽ വിദേശ മദ്യവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. ഓമശ്ശേരി കുന്നത്ത് താമസിക്കുന്ന മുർഷിദാബാദ് വെസ്റ്റ് ബംഗാൾ സ്വദേശി മോജിത്ത് (41) നെ ആണ് വിദേശ മദ്യവുമായി പിടികൂടിയത്. കുന്നമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ കട്ടാങ്ങൽ ബസ്റ്റോപ്പിന് പിൻവശം വെച്ചാണ് 5 ബോട്ടിൽ വിദേശ മദ്യവുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്.
