KOYILANDY DIARY.COM

The Perfect News Portal

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്: ബേപ്പൂർ ചാലിയം ഭാഗങ്ങളിലെ മത്സ്യ തൊഴിലാളികൾക്കിടയിൽ മയക്കു മരുന്ന് വിൽപ്പന നടത്തിവന്ന അന്യ സംസ്ഥാന തൊഴിലാളി ഒന്നരക്കിലോ കഞ്ചാവുമായി പോലീസിന്റെ പിടിയിലായി. ബേപ്പൂർ സുമ ലോഡ്ജിൽ നിന്നുമാണ് വെസ്റ്റ് ബംഗാൾ സ്വദേശിയായ അമലേന്ദു ദാസ് (42) നെയാണ് നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ എ.കെ. ബോസിൻ്റെ നേതൃത്വത്തിലുള്ള ഡെൻസാഫും, ബേപ്പൂർ പോലീസും ചേർന്ന് പിടികൂടിയത്.
.
വെസ്റ്റ് ബംഗാളിൽ നിന്നും  ട്രെയിൻ മാർഗ്ഗം മയക്കു മരുന്ന് കോഴിക്കോട് എത്തിച്ചു വിവിധ ഹോട്ടലിലുകളിൽ മുറിയെടുത്തു താമസിച്ചു ചില്ലറ വിൽപ്പന നടത്തുകയാണ് പതിവ്.  പ്രതിയെ കുറിച്ച് രഹസ്യ വിവരം ലഭിച്ച ശേഷം നാളുകളായി പ്രതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ബേപ്പൂർ പോർട്ടിൽ ജോലി ചെയ്യുകയാണെന്ന വ്യാജേന ബേപ്പൂർ അങ്ങാടിയിലും പോർട്ടിലും കറങ്ങി നടന്ന് വിൽപ്പന നടത്തുകയായിരുന്നു. പ്രതിയെ ബേപ്പൂർ എസ്.ഐ. രവീന്ദ്രൻ, എ.എസ്.ഐ. ദീപ്തിലാൽ, സി.പി.ഒ. അനീഷ്, ഹോം ഗാർഡ് രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Share news