പോക്സോ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ആസാം സ്വദേശിയായ ഗൊളാബ് ഹുസൈൻ (20) നെ വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിനിയായ പെൺകുട്ടിയെ എറണാകുളത്തുള്ള സഹോദരിയുടെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുവന്ന് പ്രതിയുടെ മുക്കത്തുള്ള താമസ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
.

.
തുടർന്ന് പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കോഴിക്കോടുള്ള പ്രതിയുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും സ്റ്റീൽ ഗ്ലാസ് കൊണ്ടും, കൈകൊണ്ടും പെൺകുട്ടിയെ ഗുരുതരമായി അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
.

.
പ്രതിയെ ആറാം ഗെയ്റ്റിന് സമീപം വെച്ച് വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം SI മാരായ അബ്ദുൽ ഷുക്കൂർ, ശ്യാം, ബൈജുനാഥ്, എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
