KOYILANDY DIARY.COM

The Perfect News Portal

‘നവകേരളം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ജാതിമത ചിന്തകൾക്കതീതമായ മനുഷ്യരുണ്ടാകണം’: മുഖ്യമന്ത്രി

നവകേരളം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ജാതിമതഭേദ ചിന്തയില്ലാത്ത മനുഷ്യരുണ്ടാകണമെന്നും. എന്നാൽ മനഃപൂർവമായ നിലയിൽ നാടിനെ പുറകോട്ട് കൊണ്ടുപോവാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കേരളത്തിലെ കലാ – സാംസ്‌കാരിക പ്രവർത്തകരുമായി സംവദിക്കുന്ന ‘പരസ്‌പരം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മതനിരപേക്ഷതയുടെ വിള നിലമായി കേരളം തുടരുന്നുവെന്നും കേരളത്തിലെ വലതുപക്ഷക്കാരനു പോലും ഇടതുപക്ഷത്തിന്റെ സ്വാധീനമുണ്ടെന്നും. എന്നാൽ അവിടെ നിന്നും കേരളത്തെ പുറകോട്ട് കൊണ്ടുപോകാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നുണ്ടോ? തിരിച്ചറിഞ്ഞവര്‍ ആ രീതിയില്‍ ഇടപെടുന്നുണ്ടോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

 

നാടിനെ പുറകോട്ട് കൊണ്ടുപോവാൻ വല്ലാതെ ശ്രമം നടക്കുന്നു. സമൂഹം നിഷ്കളങ്കരാണ് അവരുടെ അടുത്തേക്ക് പലപേരില്‍ എത്തിപ്പെടാൻ ശ്രമിക്കുന്നു നല്ല ഉദ്ദേശത്തോടെ സമീപിച്ച് പല യാത്രകളും നടത്തുന്നു. അതിനിടയിലൂടെ പലതും നിഷ്കളങ്കരിലേക്ക് എത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

 

നാടിനെ പുരോഗതിയിലേക്ക് എത്തിക്കാൻ എല്ലാ കാലത്തും പരിശ്രമിച്ചവരാണ് കലാരംഗത്ത് ഉള്ളവരും സാംസ്ക്കാരിക പ്രവര്‍ത്തകരും. അത് ഇനിയും തുടരണമെന്നും സാംസ്കാരിക പ്രവര്‍ത്തകര്‍ നാടിനെ പുറകോട്ട് നയിക്കാൻ ശ്രമിക്കുന്നവരെ തുറന്നുകാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സമൂഹത്തിൽ മുന്നോട്ട് കൊണ്ടു പോവുന്നവരും, പുറകിലോട്ട് കൊണ്ടുപോവുന്നവരും എന്നിങ്ങനെ രണ്ടു ശക്തികളുണ്ടെന്നും. രണ്ടാമത്തെ വിഭാഗത്തിലുള്ളര്‍ പലരീതിയിലുള്ള ഇടപെടല്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരെ നാടിന് മനസ്സിലാക്കി കൊടുക്കണമെന്നും. അതിനായി നല്ല രീതിയില്‍ പ്രവർത്തിക്കാൻ സാംസ്കാരിക പ്രവർത്തകർക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ജാതിമതഭേദ ചിന്തയില്ലാത്ത മനുഷ്യരുണ്ടാകണമെന്നും. ഇരുട്ടിന്റെ ശക്തികളെ തുറന്നു കാട്ടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news