KOYILANDY DIARY

The Perfect News Portal

കാക്കനാട് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധ; 300 ലധികം പേരെ ബാധിച്ചതായി കണക്കുകൾ

കാക്കനാട് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധ 300 ലധികം പേരെ ബാധിച്ചതായി കണക്കുകൾ. 5 വയസിൽ താഴെയുള്ള 20 കുട്ടികൾക്കും വിഷബാധയേറ്റു. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് ഫ്ലാറ്റിലെ ജലത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കാക്കനാട് ഫ്ലാറ്റിലെ 340 ഓളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

Advertisements

ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൂടുതൽ പേരിലും കണ്ട ലക്ഷണങ്ങൾ. കുട്ടികൾക്കും രോഗബാധയെറ്റിട്ടുണ്ട്. 5 വയസിൽ താഴെയുള്ള ഇരുപത് കുട്ടികൾക്കും രോഗ ബാധയെറ്റിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന കണക്കുകൾ. ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ.

 

ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും.

Advertisements